Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലേഗാവ് സ്ഫോടനം: ലഫ്. കേണല് കുറ്റം സമ്മതിച്ചു

മുംബൈ: മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പ്രസാദ്‌ പുരോഹിത്‌ കുറ്റ സമ്മതം നടത്തിയെന്ന്‌ റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനം ആസൂത്രണം ചെയ്‌തതും സ്‌ഫോടക വസ്‌തുക്കള്‍ കൈമാറിയതും താനാണെന്നാണ് കേണല്‍ സമ്മതിച്ചിരിയ്‌ക്കുന്നത്‌.

സ്‌ഫോടനം നടത്തിയവരെന്ന്‌ സംശയിക്കുന്ന അഭിനവ്‌ ഭാരത്‌ എന്ന സംഘടനയ്‌ക്ക്‌ ആര്‍ഡിഎക്‌സ്‌ നല്‌കിയതുമായി ബന്ധപ്പെട്ട്‌ പുരോഹിതിനെ നവംബര്‍ അഞ്ചിനാണ്‌ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ അറസ്‌റ്റു ചെയ്‌തത്‌.

ലഫ്‌. കേണലിനെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

സെപ്‌റ്റംബര്‍ ഒമ്പതിന്‌ നടന്ന മാലേഗാവ്‌ സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചിരുന്നു. നേരത്തെ ഇതേ കേസില്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന സന്യാസിനി പ്രജ്ഞ സിങിനെ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ അറസ്റ്റു ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+