യുഡിഎഫിനോട്‌ തൊട്ടുകൂടായ്‌മയില്ല: മുരളീധരന്‍
തിരുവനന്തപുരം: യുഡിഎഫിലുള്ള ഒരു പാര്ട്ടിയും എന്സിപിയ്ക്ക് തൊട്ടകൂടാത്തവരെല്ലെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ മുരളീധരന്.
അടുത്ത തിരഞ്ഞെടുപ്പില് യുപിഎയ്ക്കൊപ്പം നില്ക്കുന്ന കക്ഷികളുമയി സഹകരിച്ച് പ്രവര്ത്തിക്കാനാണ് പാര്ട്ടി തീരുമാനം. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാര്ട്ടി ദേശീയ നേതൃത്വം തീരുമാനമെടുക്കും.
കേരളത്തില് 20 സീറ്റിലും മത്സരിക്കാന് എന്സിപി തയ്യാറാണ്. തങ്ങളെ നശിപ്പക്കാന് ശ്രമിക്കുന്ന ശത്രുക്കളെ തകര്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പില് ഞങ്ങളിക്കാര്യം തെളിയിക്കും- മുരളി പറഞ്ഞു.
കേരളത്തിന് അര്ഹതപ്പെട്ട അരിവിഹിതം വാങ്ങുന്നതിനായി സര്വ്വകക്ഷി സംഘത്തെ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണം. എന്സിപിയെ സംഘത്തില് ഉള്പ്പെടുത്താത്തതിനാലാണ് ശരത് പവാര് കേരളത്തിന് അരി നല്കാത്തതെന്ന വിഎസിന്റെ പ്രസ്താവന നിരുത്തരവാദപരമാണ്.
പവാറിനെ അടുക്കളക്കാരനെന്ന് വിളിച്ചത് ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്ന്നകാര്യമല്ല. ഡിസംബറില് തരാമെന്ന് പവാര് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുരളി ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications