യുഡിഎഫ്‌ വഴിയമ്പലമല്ല: എംഎം ഹസന്‍
കൊച്ചി: മറ്റൊരിടത്തും കയറിക്കൂടാന് കഴിയാത്തവര്ക്ക് കയറിവരാനുള്ള വഴിയമ്പലമായി യുഡിഎഫിനെ കാണരുതെന്ന് എം.എം ഹസന്.
മറ്റ് മുന്നണികള് പ്രവേശനം നിഷേധിച്ചവര്ക്ക് യുഡിഎഫിലേക്ക് കയറി വരാമെന്ന് കരുതുന്നത് തെറ്റിദ്ധാരണയാണ്. എന്സിപി യുഡിഎഫ് പ്രവേശനത്തിന് ശ്രമിയ്ക്കുന്നുവെന്ന വാര്ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
എന്സിപിയുടെ കേരളഘടകം ഇടത് മുന്നണിയില് ചേരേണ്ടെന്ന് പാര്ട്ടിയുടെ ദേശീയ നേതൃത്വം വ്യാഴാഴ്ച തീരുമാനമെടുത്തിരുന്നു.
ഇതിന് പിന്നാലെ യുഡിഎഫിലെ കക്ഷികളുമായി തൊട്ട്കൂടായ്മയില്ലെന്നും എന്സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന് പ്രസ്താവിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications