മകളെ പീഡിപ്പിച്ച പിതാവ്‌ അറസ്റ്റില്‍
റാന്നി: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ശേഷം നാടുവിട്ട പിതാവിനെ പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് വാടകയ്ക്കു താമസിക്കുന്ന ബിജു(35) ആണ് അറസ്റ്റിലായത്.
സ്കൂള് വിദ്യാര്ത്ഥിയായ മകളെ ബിജു പലവട്ടം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് അമ്മയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്ന്ന് നടത്തിയ പരിശോധനയില് കുട്ടി ഗര്ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഗര്ഭം അലസിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ചു ദിവസം മുമ്പ് പെണ്കുട്ടി ഒരു കുഞ്ഞിന് ജന്മം നല്കി. ഈ കുഞ്ഞിനെ തേനിയിലെ ഒരു അനാഥാലയത്തിന് കൈമാറിയെന്നാണ് അമ്മയും മകളും പറയുന്നത്.
നെടുങ്കണ്ടം പൊലീസിലാണ് ഇതുസംബന്ധിച്ച് അമ്മയും മകളും പരാതി നല്കിയത്. മകള് ഗര്ഭിണിയായപ്പോള് സംഭവം പ്രശ്നമാകുമെന്ന് കണ്ട് ബിജു സ്ഥലം വിടുകയായിരുന്നുവത്രേ.












Click it and Unblock the Notifications