പേരിന്റെ പെരുമയുമായി ക്യാപ്‌റ്റന്‍ ഫന്റാസ്റ്റിക്‌
ലണ്ടന്: നാലാളുകള് കേട്ടാല് മോശമെന്ന് പറയാത്തതായിരിക്കണം സ്വന്തം പേരെന്നല്ലേ എല്ലാവരുടെയും ആഗ്രഹം. ഈ ആഗ്രഹത്തെ മുന്നിര്ത്തി പലരും അച്ഛനമ്മമാര് ഇട്ട പേര് മാറ്റി നല്ല കിടിലന് പേരുകള് സ്വീകരിക്കാറുണ്ട്.
അതുതന്നെയാണ് ബ്രിട്ടനിലെ ഗ്ലാസ്റ്റണ്ബറി സ്വദേശിയായ ജോര്ജ് ഗാരറ്റ് എന്ന വിദ്യാര്ത്ഥിയും ചെയ്തത്. ഇപ്പോള് ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ പേരാണ് ജോര്ജ് സ്വീകരിച്ചിരിക്കുന്നത്. പേരിന്റെ നീളത്തിലെ റക്കോര്ഡ് ഇപ്പോള് തനിക്കാണെന്നാണ് ജോര്ജ് പറയുന്നത്.
ക്യാപ്റ്റന് ഫന്റാസ്റ്റിക് ഫാസ്റ്റര് ദാന് സൂപ്പര്മാന് സ്പൈഡര്മാന് ബാറ്റ്മാന് വോള്വെറിന് ഹള്ക്ക് ആന്റ് ദി ഫ്ളാഷ് കമ്പൈന്ഡ് (Captain Fantastic Faster Than Superman Spiderman Batman Wolverine Hulk And The Flash Combined )എന്നാണ് ജോര്ജിന്റെ പുതിയ പേര്. എണ്പത്തിയൊന്ന് അക്ഷരങ്ങളുള്ള പേര് പറയുമ്പോള്ത്തന്നെ ഏതാണ്ട് നാവു തളര്ന്നുപോകുമെന്നുറപ്പാണ്.
ലണ്ടനിലെ ഇസ്ലിങ്ടണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒരു ഓണ്ലൈന് സൈറ്റിലൂടെയാണ് ജോര്ജ് പേരുമാറ്റിയിരിക്കുന്നത്. പേര് മാറ്റത്തിനായി 10 പൗണ്ടാണ് ജോര്ജ് ചെലവാക്കിയത്. ഈ സൈറ്റ് നല്കുന്ന പേരുമാറ്റ സര്ട്ടിഫിക്കറ്റ് ബ്രിട്ടീഷ് സര്ക്കാറിന്റെ അംഗീകാരമുള്ളതാണത്രേ.
ഇതിന് മുമ്പ് 24 അക്ഷരങ്ങളുള്ള പേരുള്ള ഒരാള്ക്കായിരുന്നു വലിയ പേരിന്റെ ഗിന്നസ് റെക്കോര്ഡുണ്ടായിരുന്നത്. പിന്നീട് 57 അക്ഷരങ്ങളുള്ള പേരുമായി മറ്റൊരാള് ഗിന്നസില് കയറി. ഇയാളെയും പിന്തള്ളിയാണ് ഇപ്പോള് ഫന്റാസ്റ്റിക് 81 അക്ഷരങ്ങളുള്ള പേരുമായി ജോര്ജ് വന്നിരിക്കുന്നത്.
വലിയ പേരിന്റെ പുതിയ റെക്കോര്ഡ് തനിക്കാണെന്ന് സംഗീത വിദ്യാര്ത്ഥിയായ ഫന്റാസ്റ്റിക് അവകാശമുന്നയിച്ചിട്ടുണ്ടെങ്കിലും ഗിന്നസ് അധികൃതര് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications