അമേരിക്കയില്‍ ഇക്കൊല്ലം 12 ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമായി
വാഷിങ്ടണ്: അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 14 വര്ഷത്തിനിടെയുള്ള ഉയര്ന്ന നിരക്കില്. ഒക്ടോബര് മാസത്തില് മാത്രം രാജ്യത്ത് 2,40,000 പേര്ക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴില് വകുപ്പ് അറിയിച്ചു.
ഇക്കൊല്ലം ഇതുവരെ രാജ്യത്ത് തൊഴില് നഷ്ടപ്പെട്ടവരുടെ എണ്ണം ഇതോടെ പന്ത്രണ്ട് ലക്ഷത്തിലേറെയായി.
തൊഴിലില്ലായ്മ നിരക്ക് ഇപ്പോള് 6.5 ശതമാനമാണ്. ഔദ്യോഗിക കണക്കുകള് പ്രകാരം അമേരിക്കയിലെ തൊഴില്രഹിതരുടെ എണ്ണം 1.1 കോടി കവിഞ്ഞതായാണ് സര്ക്കാര് കണക്ക്.
1994 മാര്ച്ചിന് ശേഷം തൊഴില് രംഗത്ത് രാജ്യം അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒക്ടോബറില് 4,81,000 പേര് പുതുതായി തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നല്കിയിതായും യുഎസ് തൊഴില് വകുപ്പ് പുറത്ത് വിട്ട കണക്കുകള് വെളിപ്പെടുത്തുന്നുണ്ട്.
അടുത്ത വര്ഷമാകുമ്പോഴേക്കും തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനം കടക്കുമെന്നാണ് കണക്കുകൂട്ടല്. 1980-82 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യത്തില് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 10.8% വരെയായി വര്ദ്ധിച്ചിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications