ശബരിമലയില്‍ സൈനിക സഹായം നല്‍കുമെന്ന്‌ ആന്റണി
ദില്ലി: മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയില് എന്ത് അടിയന്തര സാഹചര്യമുണ്ടായാലും സൈന്യത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.
സഹായത്തിനായി നാവിക സേനയുടെയും വ്യോമ സേനയുടെയും ഹെലികോപ്റ്ററുകള് ഉള്പ്പെടെയുള്ള സേവനങ്ങളാണ് ലഭ്യമാക്കുക.
അടിയന്തര സാഹചര്യമുണ്ടായാല് സൈന്യത്തിന്റെ എല്ലാവിധ സഹായവും നല്കുമെന്ന് ആന്റണി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അയച്ച കത്തില് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്ക്കാര് കേരളത്തിലെ സൈനിക കേന്ദ്രവുമായി ബന്ധപ്പെടണമെന്നും കത്തില് അറിയിച്ചിട്ടുണ്ട്.
ശബരിലയില് തീര്ത്ഥാടനകാലത്ത് അടിയന്തര സാഹചര്യങ്ങള് ഉണ്ടായാല് സൈനിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി നേരത്തേ പ്രതിരോധ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.












Click it and Unblock the Notifications