മീററ്റില്‍ സ്‌ഫോടനം
മീററ്റ്: ഉത്തര്പ്രദേശിലെ മീററ്റിലെ നഗരപ്രാന്തത്തിലുണ്ടായ സ്ഫോടനത്തില് ആറു പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. നഗരപ്രാന്തത്തിലെ ലക്കീപുരയിലെ ചേരിയില് നാലു മണിയോടെയാണ് സ്ഫോടനം നടന്നത്.
ജനങ്ങള് തിങ്ങിപ്പാര്ക്കുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഇതുകൊണ്ടുതന്നെ മരണ സംഖ്യ ഉയര്ന്നേയ്ക്കാമെന്ന ഭീതി നിലനില്ക്കുന്നുണ്ട്.
സ്ഫോടനത്തില് എട്ടോളം പേര്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്ട്ടുണ്ട്. ആറു പേര് കൊല്ലപ്പെട്ടുവെന്നുള്ള റിപ്പോര്ട്ടുകളുണ്ടെങ്കിലും മൂന്നു മരണം മാത്രമാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്.
അതി ശക്തമായ സ്ഫോടനമാണുണ്ടായത്. സ്ഫോടനത്തിന്റെ സ്വഭാവവും കാരണവും ഇനിയും വ്യക്തമായിട്ടില്ല. പഴയ സാധനങ്ങള് വില്ക്കുന്ന കടയിലെ ജലാറ്റില് സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ചില റിപ്പോര്ട്ടുകളിലുണ്ട്.












Click it and Unblock the Notifications