തല്ല്‌ പ്രശ്‌നം വിവാദമാക്കിയത്‌ മാധ്യമങ്ങളാണെന്ന്‌ ഉമ
ഭോപ്പാല്: ചിന്ദ്വാരയില് പാര്ട്ടി ജില്ലാ ജനറല് സെക്രട്ടറിയെ താന് തല്ലിയ സംഭവം ഊതിവീര്പ്പിച്ച് വിവാദമാക്കി മാറ്റിയത് മാധ്യമങ്ങളാണെന്ന് ഭാരതീയ ജനശക്തി പാര്ട്ടി പ്രസിഡന്റ് ഉമാ ഭാരതി കുറ്റപ്പെടുത്തി.
ഞാന് പാര്ട്ടി പ്രവര്ത്തകനെ തല്ലിയത് വലിയ സംഭവമല്ല. എന്നാല് ദൃശ്യമാധ്യമങ്ങള് സംഭവത്തിന്റെ ദൃശ്യങ്ങള് സംപ്രേഷണം ചെയ്തു. ദൃശ്യമാധ്യമങ്ങള് ഇത് ക്യാമറയില് പകര്ത്തിയിരുന്നില്ലെങ്കില് ആരും ഇക്കാര്യം അറിയുകയില്ലായിരുന്നു. ഇതിന്റെ പേരില് ആരും പാര്ട്ടി വിടുകയുമില്ലായിരുന്നു- ഉമ പറഞ്ഞു.
പാര്ട്ടി യോഗത്തില് അച്ചടക്ക ലംഘനം നടത്തിയെന്നതിന്റെ പേരിലാണ് ജില്ലാ നേതാവായ അനില് റായിയെ ഉമ മുഖത്തടിച്ചത്. പരസ്യമായിട്ടായിരുന്നു ഉമ റായിയെ തല്ലിയത്. പിന്നീട് അനില് തനിക്ക് സഹോദര തുല്യനാണെന്നും അടിക്കാന് അവകാശമുണ്ടെന്നും പറഞ്ഞ് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാനും ശ്രമിച്ചിരുന്നു.
എന്നാല് ഉമ അനിലിനെ തല്ലിയതില് പ്രതിഷേധിച്ച് ഒട്ടേറെ പ്രവര്ത്തകര് പാര്ട്ടി വിട്ടിട്ടുണ്ട്. പാര്ട്ടിയിലെ ഉമയുടെ പ്രധാന എതിരാളി പ്രഹ്ലാദ് പട്ടേലിന്റെ അനുയായിയാണത്രേ അനില്. അനില് പാര്ട്ടിയില് വിമത പ്രവര്ത്തനങ്ങള് നടത്തുന്നതാണ് ഉമയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഉമാഭാരതിയുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നതായി വെള്ളിയാഴ്ച പ്രഹ്ലാദ് പട്ടേല് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ നവംബര് 27ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി വെള്ളിയാഴ്ച ഉമ നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. മധ്യപ്രദേശിലെ തികംഗഡ് നിമയസഭാ മണ്ഡലത്തിലാണ് ഉമ മത്സരിക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()












Click it and Unblock the Notifications