മുകന്ദന്‌ തെറ്റുപറ്റി: ബേബി
തൃശൂര്: പച്ചക്കുതിര മാസികയിലെ അഭിമുഖത്തിലൂടെ വി.എസ്-പിണറായി എന്നിവരെക്കുറിച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദന് നടത്തിയ പരാമര്ശങ്ങള് തെറ്റായി പോയെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.
ഇത്തരമൊരു ചര്ച്ച ദൗര്ഭാഗ്യകരമായി പോയി. വിഎസിനെയും പിണറായിയേയും താരതമ്യം നടത്തരുതായിരുന്നു.
രണ്ട് നേതാക്കളും സിപിഎമ്മിലെ ഉന്നതരായ നേതാക്കളാണ്. മാധ്യമങ്ങള്ക്കും പൊതുജനങ്ങള്ക്കും ചര്ച്ച ചെയ്യാന് അവസരം നല്കുന്ന വിധത്തില് നടത്തിയ പ്രസ്താവന തെറ്റായിപോയി.
ഇതിനെപ്പറ്റി അനൗദ്യോഗികമായി മുകുന്ദനുമായി ചര്ച്ച നടത്തും. അക്കാദമി പ്രസിഡന്റ് സ്ഥാനത്ത് മുകന്ദന് തുടരുമെന്നും അദ്ദേഹം മാധ്യമ പ്രവര്ത്തകരോട് മറുപടിയായി പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications