ബസ് സമരം മാറ്റിവെച്ചു
കോട്ടയം: നവംബര്‍ 11 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം താത്‌കാലികമായി മാറ്റിവെച്ചു.
ഗതാഗത മന്ത്രി മാത്യു ടി തോമസ് ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെയ്‌ക്കാന്‍ തീരുമാനിച്ചത്.
ദേശസാത്‌കൃത റൂട്ടുകളില്‍ താത്‌കാലിക പെര്‍മിറ്റുകള്‍ മാത്രമേ അനുവദിക്കൂ എന്ന നിബന്ധനയില്‍ ഭേദഗതി വരുത്താമെന്ന് മന്ത്രി ബസ് ഉടമകള്‍ക്ക് നല്‌കിയ ഉറപ്പിനെ തുടര്‍ന്നാണിത്.
അതേ സമയം ദേശസാത്‌കൃത റൂട്ടുകളില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‌കില്ലെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്‌ച കോട്ടയം കളക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെയ്‌ക്കാനുള്ള തീരുമാനമുണ്ടായത്.
ബസ് ജീവനക്കാരെ ദ്രോഹിയ്‌ക്കുകയല്ല ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമര്‍പ്പിച്ച് സമരം മാറ്റിവെയ്‌ക്കുകയാണെന്നും പിന്‍വലിയ്‌ക്കുകയല്ല ചെയ്യുന്നതെന്നും ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications