നവദമ്പതികള്‍ വനത്തിനുള്ളില്‍ മരിച്ച നിലയില്‍
വടക്കാഞ്ചേരി: നവദമ്പതികളെ വനത്തിനുള്ളില് മരിച്ച നിലയല് കണ്ടെത്തി. ചേലക്കര പിലാക്കോട്ട് താണിപ്പറമ്പില് ഗിരീഷ് കുമാര്(27) ഭാര്യ തിരുത്തിപ്പറമ്പ് പേങ്ങത്ത് സൗമ്യ(23) എന്നിവരാണ് മരിച്ചത്.
പിലാക്കോട് ജനത ക്വാറി റോഡിന് സമീപം ശനിയാഴ്ച രാവിലെ ടാപ്പിങ്തൊഴിലാളികളാണ് ജഡങ്ങള് കണ്ടെത്തിയത്. ഗീരീഷിനെ തൂങ്ങിമരിച്ച നിലയിലും സൗമ്യയെ വിഷം ഉള്ളില്ച്ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ബൈക്കിലെത്തിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ബൈക്ക് സമീപത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയിട്ടുണ്ട്. ഗിരീഷ് ചേലക്കരയില് വര്ക് ഷോപ്പ് ജീവനക്കാരനാണ്. കഴിഞ്ഞ മാര്ച്ച് 30നായിരുന്നു ഇവരുടെ വിവാഹം.












Click it and Unblock the Notifications