സഞ്ചാരികളുമായി സീസണിലെ ആദ്യ വിമാനമെത്തി
തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം വിനോദ സഞ്ചാര മേഖലയെ ബാധിയ്‌ക്കുമോയെന്ന ആശങ്കകള്‍ക്കിടെ വിനോദ സഞ്ചാരികളുമായി സീസണിലെ ആദ്യ ചാര്‍ട്ടര്‍ വിമാനം തിരുവനന്തപുരത്തെത്തി.
ഇംഗ്ലണ്ടിലെ നിന്നുള്ള 300 വിനോദസഞ്ചാരികളുമായാണ് ചാര്‍ട്ടര്‍ വിമാനം തിരുവനന്തപുരത്ത് എത്തിചേര്‍ന്നത്.
ശനിയാഴ്‌ച രാവിലെ വിമാനത്താവളത്തിലിറങ്ങിയ അതിഥികളെ വിനോദ സഞ്ചാരവകുപ്പും ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.
ഇനിയുള്ള എല്ലാ ശനിയാഴ്‌ചകളിലും സഞ്ചാരികളുമായി വിമാനം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഒട്ടേറെ യാത്രാ റദ്ദാക്കലുകള്‍ നടക്കുന്നുണ്ടെന്ന് ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications