എന്‍സിപി പ്രവേശനം അജണ്ടയിലില്ല: ചെന്നിത്തല
കൊല്ലം: യുഡിഎഫില് പുതിയതായി ഒരു പാര്ട്ടിയെയും പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ചകള് ഒന്നും നടക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
യുഡിഎഫിലെ പാര്ട്ടികളുമായി തൊട്ടുകൂടായ്മയില്ലെന്നുള്ള എന്സിപി പ്രസിഡന്റ് മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ഡിഎഫിന് വേണ്ടാത്തവരെ യുഡിഎഫില് ചേര്ക്കുമെന്ന ധാരണ തെറ്റാണ്. യുഡിഎഫിനെ വികസിപ്പിക്കുന്നകാര്യം ഇപ്പോള് അജണ്ടയിലില്ല. കേന്ദ്രനേതൃത്വത്തിനും ഇക്കാര്യത്തില് മറിച്ചൊരു അഭിപ്രായമില്ല.
യുഡിഎഫിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കരുണാകരനൊപ്പം കോണ്ഗ്രസില് എത്തിയവര്ക്ക് അര്ഹമായ സ്ഥാനമാനങ്ങള് നല്കും. ഇതേക്കുറിച്ച് ചര്ച്ചചെയ്യാന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്- ചെന്നിത്തല വ്യക്തമാക്കി.
എന്സിപി പ്രവേശനം യുഡിഎഫില് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളില് കണ്ട അറിവുമാത്രമേയുള്ളുവെന്ന് ഉമ്മന്ചാണ്ടി ദുബയില് പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications