വിമത പ്രവര്‍ത്തനം വേദനാജനകമാണെന്ന്‌ വിഎസ്‌
വടകര: ഒഞ്ചിയത്ത് സിപിഎം വിട്ടുപോയവര് തിരികെ വരണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭ്യര്ത്ഥിച്ചു. ഒര്ക്കാട്ടേരിയില് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറാമല ഭാഗത്തുനിന്നും പാര്ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന് ശ്രമിക്കും. രക്തസാക്ഷികളുടെ നാടാണ് ഒഞ്ചിയം.
പാര്ട്ടിയില് അനൈക്യമുണ്ടാകുന്നത് വേദനാജനകമാണ്. തെറ്റായ വീക്ഷണം തിരുത്താന് വിമതര് തയ്യാറാവണം. പാര്ട്ടി വിട്ടുപോയവര് തിരികെ വന്നാല് സ്വീകരിക്കാന് തയ്യാറാണ്- വി.എസ് അറിയിച്ചു.
ഇവിടെ പാര്ട്ടി വിട്ടുപോയവരില് ഏറെയും വി.എസ് പക്ഷക്കാരാണ്. വി.എസിനെത്തന്നെ ആയുധമാക്കി ഇവരുടെ വിമതപ്രവര്ത്തനങ്ങള്ക്ക് തടയിടുകയെന്ന തന്ത്രമാണ് പൊതുയോഗം സംഘടിപ്പിച്ചതിലൂടെ സിപിഎം ഔദ്യോഗിക പക്ഷം നടത്തിയത്.
വിമത ശബ്ദം ശക്തമായത് പാര്ട്ടിയെ അസ്വസ്ഥമാക്കിയിരുന്നു. പാര്ട്ടി വിട്ടവര് മാര്ക്സിസ്റ്റു പാര്ട്ടി എന്ന പേരില് വിമത സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.
ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് കൈമാറാനുള്ള സിപിഎമ്മിന്റെ തീരുമാനമാണ് ഒരു കൂട്ടം പ്രവര്ത്തകരെ ചൊടിപ്പിച്ചത്. ഈ നീക്കത്തെ എതിര്ത്ത് അവര് പുതിയ സംഘടന രൂപീകരിക്കുകയായിരുന്നു. പാര്ട്ടി നടപടിയില് തെറ്റില്ലെന്നും മുന്നണി മര്യാദയുടെ ഭാഗമായാണ് അധികാരം കൈമാറിയതെന്നും വിഎസ് പ്രസംഗത്തില് പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications