ഒബാമയുടെ പേരില് കൊടുമുടി
സെന്റ് ജോണ്‍സ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രം മാറ്റിയെഴുതിയതിലൂടെ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയ ഒബാമയെ ആദരിയ്‌ക്കാന്‍ ആന്റിഗ്വ ഒരുങ്ങുന്നു.
കരീബിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ആന്റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയ്‌ക്ക് ഒബാമയുടെ പേരിട്ട് ആദരിയ്‌ക്കാനാണ് നീക്കം. ബോഗി പീക്ക് എന്ന പേരിലറിയപ്പെടുന്ന കൊടുമുടിയുടെ പേര് മൗണ്ട് ഒബാമ എന്നാക്കി മാറ്റാനാണ് തീരുമാനം.
396 മീറ്റര്‍ഉയരമുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബോഗി പീക്ക് ഒട്ടേറെ വിദേശ ടെലിവിഷന്‍ ചാനലുകളുടെയും റേഡിയോ സ്‌റ്റേഷനുകളുടെയും ട്രാന്‍സ്‌മിഷന്‍ കേന്ദ്രം കൂടിയാണ്.
എന്നാല്‍ പേരു മാറ്റത്തിലൂടെ ആദരിയ്‌ക്കല്‍ മാത്രമല്ല, കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിയ്‌ക്കുകയെന്ന ലക്ഷ്യവും ആന്റിഗ്വ പ്രധാനമന്ത്രി ബാള്‍ഡ് വിന്‍ സ്‌പെന്‍സര്‍ക്കുണ്ട്.












Click it and Unblock the Notifications