ബുഷിന്റെ നായ റിപ്പോര്‍ട്ടറെ കടിച്ചു
വാഷിങ്ടണ്: പട്ടി മനുഷ്യനെ കടിച്ചാല് വാര്ത്തയാകില്ലെന്നും മനുഷ്യന് പട്ടിയെ കടിച്ചാല് മാത്രമേ വാര്ത്തായാകൂവെന്നുമാണ് നമ്മള് കേട്ടിട്ടുള്ളത്.
എന്നാല് കടിയ്ക്കുന്നത് അമേരിക്കന് പ്രസിഡന്റിന്റെ പട്ടിയാണെങ്കിലോ? അത് വാര്ത്തയാകുമെന്നതില് തര്ക്കമില്ല. അതെ ബുഷിന്റെ പട്ടി കടിച്ചതാണ് വാര്ത്തയായിരിക്കുന്നത്.
അമേരിക്കന് അര്ബന് റേഡിയോ നെറ്റ്വര്ക് റിപ്പോര്ട്ടര് അപ്രില് റിയാനെയാണ് ബുഷിന്റെ വളര്ത്തുനായ ബാര്ണി കടിച്ച് പരുക്കേല്പ്പിച്ചിരിക്കുന്നത്.
സ്വതേ ശാന്തസ്വഭാവക്കാരനാണത്രേ ബാര്ണി. എന്നാല് റിയാല് തലോടാന് ശ്രമിച്ചപ്പോള് ബാര്ണിയ്ക്ക് അതിഷ്ടപ്പെട്ടില്ലത്രേ. ഉടന് കടിച്ചു പരുക്കേല്പ്പിക്കുകയും ചെയ്തു. കടിയേറ്റ ഉടന്തന്നെ വൈറ്റ് ഹൗസിലെ ഡോക്ടര് റിയാന് പ്രാഥമിക ശുശ്രൂഷകള് നല്കി.
ഇനി ബാര്ണിയുടെ വൈറ്റ് ഹൗസ് വാസം 75 ദിവസം മാത്രമേയുള്ളു. ഒബാമ അധികാരമേല്ക്കുന്നതോടെ ബാര്ണിയും ബുഷിനൊപ്പം വൈറ്റ് ഹൗസിന്റെ പടിയിറങ്ങും.












Click it and Unblock the Notifications