സാമ്പത്തിക മാന്ദ്യം മറികടക്കല്‍ ആദ്യ ലക്ഷ്യം: ഒബാമ
ഷിക്കോഗോ: സാമ്പത്തിക പ്രതിസന്ധിയില് നിന്നും രാജ്യത്തെ കരകയറ്റുന്നതിനാണ് താന് പ്രഥമപരിഗണ നല്കുകയെന്ന് നിയുക്ത പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.
അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് ചരിത്ര വിജയം നേടിയതിന് ശേഷം നടത്തിയ ആദ്യ പത്ര സമ്മേളനത്തിലാണ് ഒബാമ ഇക്കാര്യം പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പോരാട്ടങ്ങള്ക്ക് അന്ത്യമായി. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നടപടികളാണ് ഇനി ആവശ്യം. മധ്യവര്ഗ്ഗത്തെയും ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിയ്ക്കുന്ന നയങ്ങളായിരിക്കും തന്റേത്.
രാജ്യത്ത് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിയ്ക്കും. ഭരണമേറ്റെടുക്കുന്നതിന് മുമ്പോ ഏറ്റെടുത്ത ഉടനെയോ പുതിയ സാമ്പത്തിക രക്ഷാപദ്ധതി അവതരിപ്പിയ്ക്കുമെന്നും അദ്ദേഹം സൂചന നല്കി.
വാര്ത്താ സമ്മേളനത്തില് രാജ്യാന്തര വിഷയങ്ങളിലും ഒബാമ തന്റെ നിലപാടുകള് വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതി അംഗീകരിയ്ക്കില്ലെന്ന് പറഞ്ഞ ഒബാമ അന്താരാഷ്ട്ര തലത്തില് അതിന് തടയാന് ശ്രമം നടത്തുമെന്നും വ്യക്തമാക്കി.
തന്നെ അഭിനന്ദിച്ച് ഇറാന് പ്രസിഡന്റ് മെഹമ്മൂദ് അഹമ്മദ് നിജാദ് അയച്ച കത്തിന് ഉചിതമായ മറുപടി നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications