സ്വവര്‍ഗാനുരാഗികളായ പുരോഹിതരെ ഒഴിവാക്കും: വത്തിക്കാന്‍
വത്തിക്കാന്: സ്വവര്ഗ്ഗ ലൈംഗികതയോട് താത്പര്യമുള്ള പുരോഹിതന്മാരെ കണ്ടെത്തി ഒഴിവാക്കാന് വത്തിക്കാന് തീരുമാനിച്ചു.കൗണ്സിലിങിലൂടെ ഇത്തരക്കാരെ കണ്ടെത്തി ഒഴിവാക്കാനാണ് തീരുമാനം.
പുതുതായി പുരോഹിതവൃത്തിയിലേക്ക് വരുന്നവരുടെ പ്രവേശന സമയത്ത് നല്കേണ്ട മാനസിക പരിശോധനയുടെ നിയമാവലിയും കാത്തലിക് എഡ്യൂക്കേഷന് കമ്മിറ്റി തയ്യാറാക്കി കഴിഞ്ഞു.
മാനസിക പരിശോധനയില് സ്വവര്ഗാനുരാഗം പോലുള്ള തെറ്റായ പ്രവൃത്തികളോട് ആഭിമുഖ്യമുള്ളവരെ ഒഴിവാക്കും.
സമീപ കാലത്ത് ചില രാജ്യങ്ങളിലെ പുരോഹിതരുടെ സ്വവര്ഗാനുരാഗത്തെക്കുറിച്ച് വിവാദങ്ങളുയര്ന്ന സാഹചര്യത്തിലാണ് വത്തിക്കാന് ഈ വിഷയത്തില് ഇടപെടാന് തീരുമാനമെടുത്തത്.












Click it and Unblock the Notifications