Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ രണ്ട്‌ ബാങ്കുകള്‍ കൂടി തകര്‍ന്നു

വാഷിങ്‌ടണ്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന അമേരിക്കയില്‍ രണ്ട്‌ ബാങ്കുകള്‍ കൂടി തകര്‍ന്നു. ഹൂസ്റ്റണിലെ ഫ്രാങ്ക്‌ളിന്‍ ബാങ്ക്‌, ലോസ്‌ ആഞ്‌ചലസിലെ സെക്യൂരിറ്റി പസഫിക്‌ ബാങ്ക്‌ എന്നിവയുടെ പ്രവര്‍ത്തനമാണ്‌ അമേരിക്കന്‍ നിയന്ത്രണ ഏജന്‍സികള്‍ ഇടപെട്ട്‌ നിര്‍ത്തിവച്ചത്‌.

ഇതോടെ ഈ വര്‍ഷം അമേരിക്കയില്‍ തകര്‍ന്ന ബാങ്കുകളുടെ എണ്ണം 19 ആയി. പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഫ്രാങ്ക്‌ളിന്‍ ബാങ്കിനെ ടെക്‌സാസിലെ എല്‍കാംപോ ആസ്ഥാനമായുള്ള പ്രോസ്‌പിരിറ്റി ബാങ്കുമായും സെക്യൂരിറ്റി പസഫിക്കിനെ ലോസ്‌ ആഞ്ചലസിലെ പസഫിക്‌ വെസ്റ്റേണ്‍ ബാങ്കുമായും ലയിപ്പിച്ചു.

2007ല്‍ യുഎസില്‍ തകരുന്ന മൂന്നാമത്തെ വലിയ ബാങ്കാണ്‌ ഫ്രാങ്ക്‌ളിന്‍ ബാങ്ക്‌. ഇതിനിടെ തകര്‍ച്ചയില്‍ നിന്നും കരകയറാനായി 8,500 കോടി ഡോളര്‍ സര്‍ക്കാര്‍ സഹായം ലഭിച്ച മുന്‍നിര ധനകാര്യ സ്ഥാപനമായ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്‌(എഐജി) ആശ്വാസം പകരാനുള്ള കൂടുതല്‍ നടപടികള്‍ യുഎസ്‌ ഭരണകൂടം പരിഗണിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്‌.

കോടികള്‍ ചെലവിട്ട്‌ എഐജിയുടെ കടപ്പത്രങ്ങളും ഓഹരികളും വാങ്ങാനാണത്രേ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. കടമായി നല്‍കിയ 8,500 കോടി ഡോളറിന്റെ തിരിച്ചടവ്‌ സുഗമമാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+