ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍
ബാംഗ്ലൂര്: ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ പേടകം ചന്ദ്രയാന്-1 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഉയര്ത്തിയത്.
ചന്ദ്രനില് നിന്നും 7500 കിലോമീറ്റര് കൂടുതല് ദൂരവും 500 കിലോമീറ്റര് കുറഞ്ഞ ദൂരവുമുള്ള ഭ്രമണപഥത്തിലാണ് ഇപ്പോള് ചന്ദ്രയാന് വലംവയ്ക്കുന്നത്. പേടകം വിക്ഷേപിച്ചതുമുതല് ഇതുവരെയുള്ള അതിന്റെ പ്രവര്ത്തനവും സഞ്ചാരവും ഉദ്ദേശിച്ച രീതിയില്ത്തന്നെയാണെന്ന് ആഎസ്ആര്ഒ ചെയര്മാന് ജി മാധവന്നായര് പറഞ്ഞു.
ബാംഗ്ലൂരിലെ പീനിയയിലുള്ള ഐഎസ്ആര്ഒ കേന്ദ്രമായ ഇസ്ട്രീക്കില് നിന്നാണ് ശാസ്ത്രജ്ഞര് ചന്ദ്രയാനെ ചന്ദ്രഭ്രമണപഥത്തിലേയ്ക്ക് ഉയര്ത്തുന്ന പ്രക്രിയ നിര്വഹിച്ചത്. ചാന്ദ്രദൗത്യത്തിലെ അതിസങ്കീര്ണമായ ഘട്ടമായിരുന്നു ഇതെന്നും അത് പൂര്ത്തിയാക്കാന് കഴിഞ്ഞത് വലിയ നേട്ടമാണെന്നും ശാസ്ത്രജ്ഞര് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് 4.50ന് തുടങ്ങിയ പ്രക്രിയ(ലൂണാര് ഓര്ബിറ്റ് ഇന്സേര്ഷന് മനുവര്)817 സെക്കന്റ് നീണ്ടുനിന്നു. ഒക്ടോബര് 22ന് ശ്രീഹരിക്കോട്ടയില് നിന്നും ചന്ദ്രയാന് വിക്ഷേപിച്ചതിന് ശേഷമുള്ള ഏറ്റവും സങ്കീര്ണമായ പ്രക്രിയയായിരുന്നു ഇത്.
പേടകത്തെ ചന്ദ്രന് 100 കിലോമീറ്റര് മാത്രം അകലത്തിലുള്ള അവസാനത്തെ ഭ്രമണപഥത്തില് എത്തിക്കുകയെന്നുള്ളതാണ് അടുത്ത ലക്ഷ്യം. നവംബര് 15ഓടെ ഇത് സാധിയ്ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന് പതാകയേന്തിയ മൂണ് ഇംപാക്ട്(എംഐപി)എന്ന ഘടകഭാഗം അന്ന് ചന്ദ്രയാനില് നിന്നും ചന്ദ്രോപരിതലത്തില് ഇടിച്ചിറങ്ങും. അടുത്ത രണ്ടു കൊല്ലം ഉപഗ്രഹംചന്ദ്രനെ ചുറ്റിത്തിരിയുക ഈ ഭ്രമണപഥത്തിലായിരിക്കും.
ബന്ധപ്പെട്ട വാര്ത്തകള്
ഇന്ത്യയുടെ ചന്ദ്രായനം












Click it and Unblock the Notifications