Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഴല്‍ക്കിണറില്‍ വീണ്‌ ഒന്‍പതുകാരന്‍ മരിച്ചു

ലഖ്‌നൊ: അമ്പതടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍വീണ്‌ ഒന്‍പതുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കനൗജ്‌ ജില്ലയിലെ ഗാരാ ഗ്രാമത്തിലെ പുനീത്‌ എന്ന കുട്ടിയാണ്‌ മരിച്ചത്‌.

ശനിയാഴ്‌ച വൈകീട്ടാണ്‌ കളിയ്‌ക്കുന്നതിനിടെ പുനീത്‌ തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണത്‌. സംസാരവൈകല്യമുള്ള കുട്ടിയായതിനാല്‍ കരച്ചില്‍ പുറത്ത്‌ കേള്‍ക്കുയുണ്ടായില്ല. വളരെ വൈകിയാണ്‌ ആളുകള്‍ വിവരമറിയുകയും രക്ഷാ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌തത്‌.

ഞായറാഴ്‌ച രാവിലെ എട്ടുമണിയോടെയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. സംഭവത്തെത്തുടര്‍ന്ന്‌ പുനീതിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഒരു കര്‍ഷകന്റെ ഉടമസ്ഥതയിലുള്ള കുഴല്‍ക്കിണറിലാണ്‌ കുട്ടി വീണത്‌. കിണര്‍ തുറന്നിട്ട കര്‍ഷകനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേട്ട്‌ അറിയിച്ചു.

മോട്ടോര്‍ നന്നാക്കാന്‍ വേണ്ടി ഏതാനും ദിവസം മുമ്പാണത്രേ ഇയാള്‍ കിണര്‍ തുറന്നത്‌. ജോലി കഴിഞ്ഞ്‌ കിണര്‍ മൂടിവയ്‌ക്കാതെ ഇടുകയായിരുന്നു. ആഗ്രയില്‍ ഒരു കുട്ടി 150 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറില്‍ വീണ്‌ മരിച്ചത്‌ ഒക്ടോബറിലാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+