25000 കോടിയുടെ നിക്ഷേപം നടത്തുമെന്ന്‌ കമല്‍ നാഥ്‌
ദില്ലി: അടിസ്ഥാനസൗകര്യ വികസനത്തിനായി 25000 കോടി രൂപയുടെ നിക്ഷേപങ്ങള് നടത്തുമെന്ന് വാണിജ്യമന്ത്രി കമല് നാഥ്.
ആറുമാസത്തിനുള്ളില് റോഡ്, ഊര്ജം മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സിഎന്എന്-ഐബിഎന് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു കമല് നാഥ്.
പ്രാഥമിക സമ്പദ് മേഖലയെ തളര്ച്ചയില് നിന്നും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിക്ഷേപം നടത്തുന്നത്. ഇപ്പോള് നിലനില്ക്കുന്ന സാമ്പത്തിക പ്രതിസന്ധി ഏറെക്കാലം തുടരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപിയുടെ വളര്ച്ചയില് ഏറെ പ്രാധാന്യമുള്ള സേവന മേഖല ഇനിയും വളരും. വളര്ച്ചാനിരക്ക് ഇനിയും വര്ധിയ്ക്കും. വാര്ഷികാടിസ്ഥാനത്തില് ചില പ്രത്യേക പദ്ധതികളില് 10,000 കോടി രൂപയുടെയെങ്കിലും നിക്ഷേപം അത്യാവശ്യമാണ്. ഊര്ജ മേഖലയിലും റോഡ് വികസനത്തിനും ആയിരം കോടി രൂപ വീതം വേണ്ടിവരും- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില് കഴിഞ്ഞ നാലു വര്ഷമായി കമ്പനികള് 50 മുതല് 60 ശതമാനം വരെ ലാഭം ഉണ്ടാകുന്നുണ്ട്. പടിഞ്ഞാറന് രാജ്യങ്ങളില് ഇത് അഞ്ചു മുതല് പത്തു ശതമാനം മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില് കമ്പനകിള്ക്ക് ലാഭത്തില് കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications