രാത്രി വിരുന്ന്‌: ശ്രീശാന്തിനെതിരെ പൊലീസില്‍ പരാതി
ബാഗ്ലൂര്: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ കേസ്. ബാംഗ്ലൂരില് നടത്തിയ ഒരു സൗഹൃദ വിരുന്നാണ് ശ്രീയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.
ബാഗ്ലൂര് ലാങ്ഫോര്ഡ് ടൗണിലുള്ള എല്ഗിന് അപ്പാര്ട്മെന്റിലായിരുന്നു ശ്രീ പാര്ട്ടി നടത്തിയത്. വെള്ളിയാഴ്ച രാത്രി 10.45ന് തുടങ്ങിയ പാര്ട്ടിയില് ശ്രീശാന്തിന്റെ സഹോദരനും സഹോദരിയും ഉള്പ്പെടെ മുപ്പതിലേറെ ആളുകള് പങ്കെടുത്തിരുന്നുവത്രേ.
പാട്ടും ഡാന്സും ബഹളവും അര്ദ്ധരാത്രി കഴിഞ്ഞിട്ടും നിര്ത്താതായതോടെ അപ്പാര്ട്മെന്റിലെ മറ്റ് താമസക്കാര് സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. പിന്നീട് ശബ്ദമലിനീകരണം നടത്തിയെന്നാരോപിച്ച് ഇവര് ശ്രീശാന്തിനെതിരെ പൊലീസില് പരാതി നല്കി.
ശല്യമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്ത അപാര്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് ശ്രീശാന്തിന്റെ അതിഥികള് മോശമായി പെരുമാറിയതായും പരാതിയില് ആരോപണമുണ്ട്.
ശ്രീശാന്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം എസിപി എം.ആര് പുജാര് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല് ലോക്കല് പൊലീസ് പറയുന്നത് ഇത്തരത്തില് ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ്.












Click it and Unblock the Notifications