Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്‌മീര്‍ പ്രശ്‌നത്തില്‍ യുഎസ്‌ ഇടപെടേണ്ടെന്ന്‌ പ്രണബ്‌

കൊല്‍ക്കത്ത: കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രസ്‌താവനയെ വിദേശകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി വിമര്‍ശിച്ചു.

കശ്‌മീര്‍ പ്രശ്‌നം ഇന്ത്യയ്‌ക്കും പാകിസ്‌താനുമിടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്‌ത്‌ അത്‌ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റായി അധികാരമറ്റു കഴിഞ്ഞാല്‍ കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാനായി മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണെ നിയോഗിയ്‌ക്കുമെന്ന്‌ ഒബാമ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ പ്രണബിന്റെ പ്രസ്‌താവന.

സിംല കരാറിന്റെ അടിസ്ഥാനത്തില്‍ കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ്‌ ഇന്ത്യയുടെ നിലപാടെന്നും പ്രണബ്‌ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ളതടക്കം ഒബാമ സ്വീകരിക്കുന്ന നടപടികളോട്‌ ഇന്ത്യ കരുതലോടെയുള്ള സമീപനമായിരിക്കും കൈക്കൊള്ളുകയെന്നാണ്‌ വിദേശകാര്യമന്ത്രിയുടെ പ്രസ്‌താവന സൂചിപ്പിക്കുന്നത്‌.

ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ മുഖര്‍ജി കൊല്‍ക്കത്തിയില്‍ എത്തിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+