എന്‍സിപിയെത്തേടി മുന്നണികള്‍ വരും മുരളി
ഹരിപ്പാട്: സംസ്ഥാനത്തെ ഏതെങ്കിലും മുന്നണിയില് എന്സിപിയെ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ടില്ലെന്ന് പാര്ട്ടി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്.
ഇടത്തോട്ടും വലത്തോട്ടും ചരിയാതെ നേരെയുള്ള വഴിയ്ക്കാണ് എന്സിപി സഞ്ചരിക്കുന്നത്. പാര്ലമെന്റ് തിരഞ്ഞെടുപ്പില് എന്സിപിയെത്തേടി മുന്നണി നേതാക്കളെത്തും- അദ്ദേഹം പറഞ്ഞു.
തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് പകരം പാര്ലമെന്റ് തിരഞ്ഞെടുപ്പില് ബൂത്തുകള് പിടിച്ചെടുക്കാനുള്ള പരിശീലനമാണ് സിപിഎം നേതൃത്വം പൊലീസിന് നല്കുന്നത്. നക്സല് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിഞ്ഞ കേരളത്തില് തീവ്രവാദികള് ശക്തിപ്രാപിക്കാന് കാരണം പൊലീസിനെ രാഷ്ട്രീയ വല്ക്കരിച്ചതാണ്- മുരളി ആരോപിച്ചു.
വിദ്യാഭ്യാസ രംഗത്ത് വന് അവകാശ വാദങ്ങളുമായി രംഗത്തുവരുന്ന മന്ത്രി ബേബി വകുപ്പിന്റെ പ്രവര്ത്തനം തുണ്ടം തുണ്ടമാക്കിയിരിക്കുകയാണ്. അദ്ദേഹത്തെ തുണ്ടശേരിയെന്നാണ് വിളിക്കേണ്ടത്.
കോണ്ഗ്രസിലുള്ളതിനേക്കാള് തമ്മിലടിയാണ് ഇപ്പോള് സിപിഎമ്മില് നടക്കുന്നത്. പാര്ട്ടി വിട്ടവരെ കൂലംകുത്തികളെന്നാണ് പിണറായി വിളിച്ചത്-മുരളി പരിഹസിച്ചു.
ഹര്ത്താല് രഹിത കേരളം, വികസന കേരളം എന്ന സന്ദേശവുമായ എന്സിപി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
ഇതിനിടെ എന്സിപിയെ യുഡിഎഫില് എടുക്കുന്നതില് ഘടകകക്ഷികള് എതിര്പ്പുമായി രംഗത്തെത്തി. ഇക്കാര്യത്തിലുള്ള എതിര്പ്പ് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് ഘടക കക്ഷി നേതാക്കള് പറഞ്ഞതായി റിപ്പോര്ട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications