Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ വന്നിട്ടും ഫലമുണ്ടായില്ല; വിമതര്‍ ലോക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നു

കോഴിക്കോട്‌: ഒഞ്ചിയം മേഖലയിലെ വിമതപ്രവര്‍ത്തനം പാര്‍ട്ടിയ്‌ക്ക്‌ കൂടുതല്‍ തലവേദന ഉണ്ടാക്കുന്നതായി സൂചന. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനെ പങ്കെടുപ്പിച്ച്‌ പൊതുയോഗം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പാര്‍ട്ടി നടത്തിയ ശ്രമവും വിലപ്പോയില്ലെന്നാണ്‌ പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഭീഷണിയും കുറ്റപ്പെടുത്തലും വിലപ്പോകാഞ്ഞതിനെത്തുടര്‍ന്നാണ്‌ ഔദ്യോഗിക പക്ഷംതന്നെ വിഎസിനെ പങ്കെടുപ്പിച്ച്‌ പൊതുയോഗം നടത്തിയത്‌

വിമതപ്രവര്‍ത്തനം പാടില്ലെന്നും പാര്‍ട്ടി വിട്ട പ്രവര്‍ത്തകര്‍ തിരിച്ചുവരണമെന്നും വിഎസ്‌ ആവശ്യപ്പെട്ടിരുന്നു. വഎസ്‌ എത്തിയതിന്റെ രണ്ടാനാളായ ഞായറാഴ്‌ച വിമതര്‍ രൂപീകരിച്ച മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അഴിയൂരില്‍ ലോക്കല്‍ കമ്മിറ്റിയ്‌ക്ക്‌ രൂപം നല്‍കുകയാണ്‌.

എം.വി രാഘവന്‍ പാര്‍ട്ടി വിട്ടതിന്‌ ശേഷം മലബാറില്‍ ഇത്രയും കടുത്തൊരു പ്രശ്‌നം പാര്‍ട്ടി അഭിമുഖീകരിച്ചിട്ടില്ല. രക്തസാക്ഷികളുടെ നാടായ, ഒഞ്ചിയം ഉള്‍പ്പെടെ ജില്ലയിലെ സിപിഎം കോട്ടകളിലാണ്‌ വിള്ളലുകള്‍ വീണിരിക്കുന്നത്‌. താഴേത്തട്ടിലെ അണികളാണ്‌ പാര്‍ട്ടിയോട്‌ മുഖം തിരിച്ച്‌ നില്‍ക്കുന്നതെന്നത്‌ പ്രശ്‌നത്തിന്റ ഗൗരവം കൂട്ടുന്നു.

കൂടുതലും വിഎസ്‌ പക്ഷക്കാരാണ്‌ പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയത്‌. അതുകൊണ്ടുതന്നെയാണ്‌ വിഎസിനെ കൊണ്ടുവന്ന്‌ പ്രശ്‌നത്തിന്‌ തടയിടാന്‍ പാര്‍ട്ടി ശ്രമിച്ചത്‌. എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരണമെന്നത്‌ വിഎസിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമാല്ലെന്നുമാണ്‌ വിമതര്‍ പറയുന്നത്‌.

വി.എസ്‌ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളുമായാണ്‌ തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും ഇവര്‍ പറയുന്നു. അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ തങ്ങള്‍ ഒത്തുതീര്‍പ്പിനില്ലെന്ന സൂചനയാണ്‌ വിമതര്‍ നല്‍കുന്നത്‌. 12ന്‌ ഓര്‍ക്കാട്ടേരിയില്‍ തീവ്രവാദത്തിനെതിരെ ജാഗ്രതാ സദസ്‌ എന്ന പേരില്‍ മറ്റൊരു പരിപാടിയും വിമതര്‍ നടത്തുന്നു. പിന്നാലെ ചോറോട്‌ കമ്മിറ്റിയും രൂപീകരിക്കുമെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+