കണ്ണൂരില്‍ സ്‌പെയിന്‍കാരിയെ പീഡിപ്പിക്കാന്‍ ശ്രമം
കണ്ണൂര്: പയ്യാമ്പലത്ത് സ്പെയിന്കാരിയെ മാനഭംഗപ്പെടുത്താന് ശ്രമം നടത്തിയയാളെ നാട്ടുകാര് പിടികൂടി പൊലീസില് ഏല്പ്പിച്ചു. ഡിഎസ്സി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ജയകുമാര്(43) ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പയ്യാമ്പലം പാലത്തിനടുത്തുവച്ച് സ്പെയിന് കാരിയായ സോണിയ എന്ന യുവതിയെ അജയകുമാര് കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന് ശ്രമിക്കുകയുമായിരുന്നുവത്രേ.
യുവതി ബഹളം വച്ചതിനെത്തുടര്ന്ന് നാട്ടുകാര് ഓടിക്കൂടി ജയകുമാറിനെ പിടിച്ചുവയ്ക്കുകയായിരുന്നു. ഇയാള് മദ്യലഹരിയിലായിരുന്നുവെന്ന് ജനങ്ങള് പറയുന്നു. സംഭവത്തില് യുവതി പരാതി നല്കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസ് ചാര്ജ് ചെയ്തു.












Click it and Unblock the Notifications