ഓഹരി വിപണിയില്‍ ഉണര്‍വ്‌
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യം മറികടക്കാനായി ജി-20 രാഷ്ട്രങ്ങളും ചൈനയും പ്രഖ്യാപിച്ച നടപടികള് വിപണിയ്ക്ക് ആത്മവിശ്വാസമേകുന്നു.
തിങ്കളാഴ്ച രാജ്യത്തെ ഓഹരി വിപണികളില് വ്യാപാരം ആരംഭിച്ചയുടനെ വന്മുന്നേറ്റമാണ് ദൃശ്യമായത്. സെന്സെക്സ് 11000 പോയിന്റിലും നിഫ്റ്റി സൂചിക 3050 പോയിന്റിലുമാണ് വ്യാപാരം പുരോഗമിയ്ക്കുന്നത്.
ആഗോള ഓഹരി വിപണികള്ക്കൊപ്പം ഏഷ്യന് വിപണികളിലുമുണ്ടായ ഉണര്വാണ് ആഭ്യന്ത വിപണിയില് പ്രതിഫലിയ്ക്കുന്നത്.
നിഫ്റ്റിയില് 79ഉം സെന്സെക്സില് 227ഉം പോയിന്റിന്റെ വര്ദ്ധനവാണ് തിങ്കളാഴ്ച രാവിലെ തന്നെ ഉണ്ടായത്.
സാമ്പത്തിക പ്രതിസന്ധിയെ ചെറുക്കാന് ചൈന കഴിഞ്ഞ ദിവസം അറുപതിനായിരം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ പ്രഖ്യാപനം ഏഷ്യന് രാജ്യങ്ങളിലെ വിപണികളിലാകെ പ്രതിഫലിച്ചിട്ടുണ്ട്. ജപ്പാന്, ഹോങ്കോങ് ഓഹരി വിപണിയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications