ഗോവ പീഡനക്കേസ്‌: മന്ത്രിപുത്രന്‌ ജാമ്യം
പനാജി: പതിനാലുകാരിയായ ജര്മ്മന് പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില് ഗോവ വിദ്യാഭ്യാസ മന്ത്രി മോണ്സാന്റോ അരിസോണയുടെ മകന് രോഹിതിന് ജാമ്യം ലഭിച്ചു. ഗോവ ഹൈക്കോടതിയാണ് ജാമ്യം നല്കിയത്.
ഇതിനിടെ മകളെ പീഡിപ്പിച്ച കേസില് നല്കിയ പരാതിയില് നിന്നും പിന്മാറാന് ഉദ്ദേശിയ്ക്കുന്നതായി ജര്മ്മന് ഗവേഷക അറിയിച്ചു.
കേസന്വേഷണം ഇഴയുന്നതില് നിരാശപൂണ്ടാണ് പരാതി പിന്വലിയ്ക്കുന്നതെന്ന് കല്യൂങ്കട്ട് പോലീസ് സ്റ്റേഷന് അയച്ച കത്തില് പെണ്കുട്ടിയുടെ അമ്മ വ്യക്തമാക്കിയതായി ഇവരുടെ അഭിഭാഷക ഐറിസ് റോഡ്രിഗ്സ് അറിയിച്ചു.












Click it and Unblock the Notifications