കുടിശ്ശിക പിരിക്കാന്‍ സല്‍മാന്‍ കോടതിയില്‍
മുംബൈ: സിനിമയില് അഭിനയിച്ചതിന്റെ പ്രതിഫലം മുഴുവന് ലഭിച്ചില്ലെന്ന് കാണിച്ച് ബോളിവുഡ് സൂപ്പര് താരം സല്മാന് ഖാന് കോടതിയെ സമീപിച്ചു.
2001ല് പുറത്തിറങ്ങിയ ചോരി ചോരി ചുപ്കെ ചുപ്കെ എന്ന സിനിമയില് അഭിനയിച്ചതിന് നല്കാമെന്നേറ്റിരുന്ന മുഴുവന് പണവും ലഭിച്ചില്ലെന്നാണ് താരത്തിന്റെ പരാതി.
ചിത്രത്തിന്റെ ഫൈനാന്സറായ ഭരത് ഷായ്ക്കുംനിര്മാതാവായ നസീം റിസ്വിയ്ക്കും അധോലോക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് അറസ്റ്റിലാണ്. പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്ന തുകയില് 25 ലക്ഷം കൂടി ലഭിയ്ക്കാനുണ്ടെന്ന് സല്മാന്റെ അഭിഭാഷകയായ രേണുക ലക്ഷ്മണ് പറഞ്ഞു.
ചിത്രത്തിന്റെ നിര്മാണത്തിന് അധോലോക സഹായം ലഭിച്ചിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുയര്ന്നിരുന്നു.
.












Click it and Unblock the Notifications