കണ്ണൂരില് സ്ഫോടനം 2 ആര്എസ്എസ് പ്രവര്ത്തകര് കൊല്ലപ്പെട്ടു
കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാടന്‍ ബോംബ് നിര്‍മിയ്‌ക്കുന്നതിനിടെ അബദ്ധത്തില്‍ സ്‌ഫോടനമുണ്ടായെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ആര്‍എസ്‌എസ് മണ്ഡലം കാര്യവാഹക് ദിലീപന്‍, പ്രവര്‍ത്തകനായ പ്രദീപന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ചെറുവാഞ്ചേരിയിലെ ഒരു ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദിലീപിന്റെ മൃതദേഹം ക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ നിന്നും പ്രദീപിന്റെ മൃതദേഹം അടുത്തുള്ള കുളത്തില്‍ നിന്നുമാണ് ലഭിച്ചത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ പ്രദീപന്‍ കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ക്ഷേത്ര പരിസത്ത് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications