സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌ അസ്‌ന കേസിലെ പ്രതി
കണ്ണൂര്: തിങ്കളാഴ്ച രാവിലെ കൂത്തുപറമ്പിനടത്തുള്ള ചെറുവാഞ്ചേരിയില് ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട രണ്ടു പേരില് ഒരാള് അസ്ന വധശ്രമക്കേസിലെ ആറാം പ്രതി കാഞ്ഞാന് പ്രദീപനാണെന്ന് പോലീസ് സ്ഥീരികരിച്ചു.
അസ്ന വധശ്രമക്കേസ് വിധി പറയാന് നവംബര് 14ലേക്ക് മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് പ്രദീപിന്റെ മരണം.
ചെറുവാഞ്ചേരിയിലെ അത്യാറക്കാവ് ക്ഷേത്രത്തിന് പിന്നിലെ പറമ്പില് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള് കണ്ടെത്തിയതിനെ തുടര്ന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. രാവിലെ ഏഴു മണിയോടെ സ്ഫോടനം നടന്നെന്നാണ് പോലീസിന്റെ നിഗമനം.
കുഞ്ഞിപ്പറമ്പത്ത് ദിലീഷ് എന്ന ദീലിപനാണ് സ്ഫോടനത്തില് കൊല്ലപ്പെട്ട രണ്ടാമത്തെയാള്. ഇരുവരും ആര്എസ്എസിന്റെ സജീവ പ്രവര്ത്തകരാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications