എച്ച്‌എംടി വിറ്റത്‌ മിച്ചഭൂമിയല്ലെന്ന്‌ സര്‍വെ റിപ്പോര്‍ട്ട്‌
കൊച്ചി: കളമശ്ശേരിയില് എച്ച്എംടി കമ്പനി ബ്ലൂ സ്റ്റാര് റിയല്റ്റേഴ്സിന് വിറ്റത് മിച്ചഭൂമിയല്ലെന്ന് സര്വെ റിപ്പോര്ട്ട്.
സര്വെ സൂപ്രണ്ട് ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എച്ച്എംടിയുടെ കൈവശമുണ്ടായിരുന്ന എഴുപത് ഏക്കറോളം ഭൂമിയാണ് ബ്ലൂ സ്റ്റാറിന് കൈമാറിയിരുന്നത്.
എന്നാല് ഇടപാടിനെക്കുറിച്ച് ഒട്ടേറെ പരാതികളും ആരോപണങ്ങളും ഉണ്ടായ സാഹചര്യത്തില് വിവാദ ഭൂമിയില് റീസര്വെ നടത്താനും നവംബര് പത്തിന് മുമ്പ് റിപ്പോര്ട്ട് സമര്പ്പിയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് ഉച്ച കഴിഞ്ഞ് ഹൈക്കോടതി ഡിവിഷന് ബഞ്ച് പരിഗണിയ്ക്കും.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications