തീവ്രവാദ ബന്ധം: കണ്ണൂരില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍
കണ്ണൂര്: തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില് ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര് സിറ്റി മൈതാനപ്പിള്ളി സ്വദേശിയായ മുഹമ്മദ് നൈനാറിനെ(27)യാണ് അറസ്റ്റു ചെയ്തത്.
യുവാക്കളെ പരിശീലനത്തിന് കൊണ്ടു പോകുന്നത് സംബന്ധിച്ച് ഗൂഢാലോചന നടത്തിയ സംഘത്തില് നൈനാര് അംഗമാണെന്നും ഇയാള്ക്കെതിരെ ചക്കരക്കല്, കണ്ണൂര് സിറ്റി പോലീസ് സ്റ്റേഷനുകളില് നാല് ക്രിമിനല് കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
നൈനാറിന്റെ സുഹൃത്തുക്കളാണ് ഫൈസലും കശ്മീരില് കൊല്ലപ്പെട്ട ഫയാസും. നൈനാറിന്റെ മറ്റൊരു സുഹൃത്തായിരുന്ന നവാസിന്റെ പ്രേരണ കൊണ്ടാണ് ഫയാസും ഫൈസലും തീവ്രവാദ പരീശീലന ക്യാമ്പിലെത്തിപ്പെട്ടതെന്നും പോലീസ് വെളിപ്പെടുത്തി.
തലശേരി അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ നൈനാറിനെ 21 വരെ റിമാന്ഡ് ചെയ്തു. തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല് അറസ്റ്റുകള് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന് സൂചനകളുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications