Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം ഏതു മതത്തിന്റെ പേരിലായാലും ചെറുക്കും: കോടിയേരി

തിരുവനന്തപുരം: തീവ്രവാദം ഏതു മതത്തിന്റെ പേരിലാണെങ്കിലും പ്രോത്സാഹിപ്പിയ്‌ക്കില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. കശ്‌മീരില്‍ മലയാളി തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത്‌ കേരളാ പോലീസാണെന്നും ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.

വിദേശപര്യടനത്തിന്‌ ശേഷം തിരിച്ചെത്തിയ മന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു.

തന്റെ അസാന്നിധ്യത്തിലും കേരളത്തിലെ ക്രമസമാധാനപാലനം ശക്തമായിരുന്നു. ആഭ്യന്തര സുരക്ഷ ചുമതല വഹിച്ച മന്ത്രി പാലൊളി അത് കൃത്യമായി നിര്‍വഹിച്ചു.
കേരളത്തിലേത്‌ കൂട്ടുമന്ത്രിസഭയാണ്‌. അതിനാല്‍ ആരു ചെയ്‌തു എന്നല്ല, കാര്യങ്ങള്‍ കൃത്യമായി നടന്നോ എന്ന്‌ നോക്കിയാല്‍ മതി.

വിദേശപര്യടനത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ നടപടിയെ പരാമര്‍ശിയ്ക്കാനും ആഭ്യന്തര മന്ത്രി മറന്നില്ല. സംസ്ഥാനത്ത്‌ തന്റെ സാന്നിധ്യം ഏതു സമയത്തും വേണമെന്ന പ്രതിപക്ഷത്തിന്റെ സമീപനത്തിന്‌ നന്ദി പറയുന്നുവെന്ന്‌ കോടിയേരി പറഞ്ഞു.

വിദേശപര്യടനത്തിലൂടെ കേരളത്തിന്റെ ടൂറിസം രംഗത്ത്‌ കൂടുതല്‍ സാധ്യതകള്‍ തുറന്ന്‌ കിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+