വിപണയില്‍ ഇടിവ്‌; സെന്‍സെക്‌സ്‌ 10000ല്‍ താഴെ
മുംബൈ: ഇന്ത്യന് ഓഹരി വിപണി വീണ്ടും തകര്ച്ചയില്. ഉച്ചയ്ക്ക് 12.45ഓടെ സെന്സെക്സ് 564 പോയിന്റ് ഇടിഞ്ഞ് 10,000ല് താഴെയെത്തി.
ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സെന്സെക്സ് പതിനായിരത്തില് താഴെപോകുന്നത്. നിഫ്റ്റി 165 പോയിന്റ് ഇടിഞ്ഞ് 2987ല് എത്തി.
രാവിലെ വ്യാപാരം തുടങ്ങിയപ്പോള്ത്തന്നെ തകര്ച്ചയുടെ സൂചനകളുണ്ടായിരുന്നു. സെന്സെക്സ് 233 പോയിന്റ് താഴ്ന്ന് 10,302ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 61.25 പോയിന്റ് ഇടിഞ്ഞ് 3.087ലായിരുന്നു വ്യാപാരം തുടങ്ങിയത്.
ബാങ്കിങ് ഉള്പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. ഏഷ്യന് വിപണികളെല്ലാം പൊതുവേ ദുര്ബലമാണ്.
മെറ്റല് ഓഹരികളിലും കനത്ത ഇടിവുണ്ടായി. മുന്നിര ഓഹരികളായ കെയിന്, എന്ടിപിസി, എല് ആന്റ് ടി, റിലയന്സ് തുടങ്ങിയവയില് വില്പന സമ്മര്ദ്ദം രൂക്ഷമാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications