ആദിത്യയിലൂടെ ഇന്ത്യ സൂര്യനിലേക്ക്‌
ബാംഗ്ലൂര്: ബഹിരാകാശരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ചന്ദ്രയാന് പിന്നാലെ ഇന്ത്യന് ബഹിരാകാശ ശാസ്ത്രജ്ഞര് സൂര്യനെ ലക്ഷ്യം വെയ്ക്കുന്നു.
'ആദിത്യ' എന്ന പേരില് സൂര്യപര്യവേഷണ പദ്ധതി അണിയറയില് ഒരുങ്ങുകയാണെന്ന് ഐഎസ്ആര്ഒ ചെയര്മാന് ജി. മാധവന് നായര് മാധ്യമ പ്രവര്ത്തകരെ അറിയിച്ചു.
ആദിത്യ എന്ന ചെറിയ ഉപഗ്രഹത്തിന്റെ ഡിസൈന് തയാറായതായും അദ്ദേഹം വ്യക്തമാക്കി. സൂര്യ വികിരണങ്ങളെക്കുറിച്ചു അവ അയണോസ്ഫിയറില് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പഠനം നടത്തുകയാണ് ആദിത്യയുടെ പ്രഥമലക്ഷ്യം. സൗര വാതകങ്ങളെക്കുറിച്ചും ഈ ഉപഗ്രഹം പഠനം നടത്തും.
സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിയ്ക്കാനായി സോളാര് കൊറോണാഗ്രാഫ് അടിസ്ഥാനമാക്കി പ്രവര്ത്തിയ്ക്കുന്ന ആദ്യ പര്യവേഷണ പേടകമായിരിക്കും ആദിത്യയെന്ന് ശാസ്ത്രജ്ഞര് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്
ഇന്ത്യയുടെ ചന്ദ്രായനം












Click it and Unblock the Notifications