Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഓഫീസറെ അപമാനിച്ച മന്ത്രിയ്‌ക്കെതിരെ കേസ്‌

ഭോപ്പാല്‍: വനിതാ റിട്ടേണിങ്‌ ഓഫീസറെ പരസ്യമായി അപമാനിച്ച യുവമന്ത്രിയ്‌ക്കെതിരെ പൊലീസ്‌ കേസ്‌. മധ്യപ്രദേശ്‌ ടൂറിസം മന്ത്രി തുകോജി റാവു പവാറിനെതിരിയാണ്‌ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. റിട്ടേണിങ്‌ ഓഫീസറായ സഞ്‌ജന ജെയിനിനെ പവാര്‍ പരസ്യമായി ചീത്തവിളിക്കുകയും അവരുടെ നേര്‍ക്ക്‌ കടലാസുകള്‍ വലിച്ചെറിയും ചെയ്‌തുവെന്നാണ്‌ പരാതി.

സൂക്ഷ്‌മപരിശോധന നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ സജ്ജന്‍ സിങ്‌ വര്‍മയുടെ പത്രിക തള്ളാന്‍ തുകോജി റാവു ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ ഓഫീസര്‍ വഴങ്ങാതിരുന്നതു മന്ത്രിയെ പ്രകോപിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്‌ പതിനാറു ദിവസം മാത്രം ബാക്കിനില്‍ക്കേ ഈ കേസിന്‌ രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ട്‌. പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ തുകോജിയുടെ നാമനിര്‍ദ്ദേശപ്പട്ടിക തള്ളണമെന്ന്‌ കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷണനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+