ഇന്ധനവില ഇപ്പോള്‍ കുറക്കില്ലെന്ന്‌ പ്രധാനമന്ത്രി
ദില്ലി: എണ്ണക്കമ്പനികളുടെ നഷ്ടം കുറയാതെ ഇന്ധനവില കുറയ്ക്കാന് കഴിയില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്.
സബ്സിഡി നല്കി എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കുന്നതില് സര്ക്കാറിന് പരിമിതികളുണ്ടെന്നും ഗള്ഫ് സന്ദര്ശനം കഴിഞ്ഞു മടങ്ങവെ പ്രത്യേക വിമാനത്തില് അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
വിലകുറയ്ക്കുന്നകാര്യം കമ്പനികള്ക്ക് ഇപ്പോള് ആലോചിക്കാനാവില്ല. എണ്ണവില കുറഞ്ഞെങ്കിലും കമ്പനികള് ഇപ്പോഴും നഷ്ടത്തിലാണ്. സര്ക്കാര് സബ്സിഡി നല്കുന്നതിന് പരിധിയുണ്ട്-അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന് ഓയില് കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നിവ ഉള്പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്പനികള്ക്ക് ഇപ്പോള് ഒരു ലിറ്റര് പെട്രോളിന് 4.12 രൂപ ലാഭം ലഭിക്കുന്നുണ്ട്.
എന്നാല് ഡീസലിന് 96 പൈസ നഷ്ടത്തിലാണ് വില്പന നടക്കുന്നത്. ഗാര്ഹിക ഉപയോഗത്തിനുള്ള എല്പിജിയുടെ നഷ്ടംകൂടി പരിഗണിക്കുമ്പോള് ഈ വര്ഷം 128,135 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications