ചന്ദ്രന് തൊട്ടരികില് ചന്ദ്രയാന്
ബാംഗ്ലൂര്‍: ചന്ദ്രയാന്‍ ഒന്ന് ചന്ദ്രന് ചുറ്റുമുള്ള അതിന്റെ അന്തിമ ഭ്രമണപഥത്തിനടുത്തെത്തി. ചന്ദ്രനില്‍ നിന്ന് അകലെ 255 കിലോമീറ്ററും ചന്ദ്രനടുത്ത് 187 കിലോമീറ്റുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ ചന്ദ്രയാന്റെ സഞ്ചാരം.
നവംബര്‍ എട്ടിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലയത്തിലുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ എത്തിയ്‌ക്കുന്നതില്‍ ഐഎസ്‌ആര്‍ഒ വിജയിച്ചിരുന്നു.
തിങ്കളാഴ്‌ച രാത്രി 9.58ന് ചന്ദ്രയാനിലെ ദ്രവ എഞ്ചിന്‍ 866 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് പേടകവും ചന്ദ്രനും തമ്മിലുള്ള ദൂരം കുറച്ചത്.
ഇനി രണ്ടു ഘട്ടം കൂടി പിന്നിടുന്നതോടെ പേടകം ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും. നവംബര്‍ 15ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനിലിറക്കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇന്ത്യയുടെ ചന്ദ്രായനം












Click it and Unblock the Notifications