Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഹിതിന്‌ താനെ സ്‌ഫോടന കേസിലെ പ്രതിയുമായി ബന്ധം

മുംബൈ: മാലേഗാവ്‌ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ കസ്റ്റഡിയിലെടുത്ത ലഫ്റ്റനന്‍റ് കേണല്‍ പുരോഹിതിന്‌ താനെ തിയറ്റര്‍ സ്‌ഫോടന കേസിലെ പ്രതി ഡോക്ടര്‍ ഹേമന്ത്‌ ചാല്‍ക്കെയുമായി ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മെയ്‌ 31ന്‌ നവിമുംബൈയിലെ ഭാവേ തിയറ്ററിലുണ്ടായ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഹേമന്ത്‌ ഇപ്പോള്‍ ജയിലിലാണ്‌. ജൂണിലാണ്‌ ഹേമന്തിനെയും അഞ്ച്‌ കൂട്ടാളികളെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

രാജ്യത്ത്‌ വിവിധയിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഹൈന്ദവ സംഘടനകള്‍ക്കും ബന്ധമുണ്ടെന്ന്‌ തെളിയിക്കുന്ന വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്ത്‌ വരുന്നത്‌.
സനാഥന്‍ സംസ്ഥാപ്‌ എന്ന സംഘടനയെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ പുരോഹിതിന്‌ ഹേമന്തുമായി ബന്ധമുണ്ടെന്ന നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്‌.

മാലേഗാവ്‌ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്‌തതും സ്‌ഫോടക വസ്‌തുക്കളും പണവും ലഭ്യമാക്കിയത്‌ പുരോഹിതാണെന്ന്‌ എടിഎസിന്‌ സൂചനകള്‍ ലഭിച്ചിട്ടുണ്ട്‌.

2001ല്‍ നാഗ്‌പൂറില്‍ ബോന്‍സാല സൈനിക സ്‌കൂളില്‍ ബജ്‌റംഗദള്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്ത 54 ഓളം പേരാണ്‌ സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ്‌ നിഗമനം. പുരോഹിതന്റെ നഷ്ടപ്പെട്ട ലാപ്‌ടോപില്‍ ക്യാമ്പില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടാകുമെന്നും കരുതപ്പെടുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+