സ്‌കാര്‍ലറ്റ്‌ വധം: കാമുകനെതിരായ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ കോടതി
പനജി: ബ്രിട്ടീഷ് പെണ്കുട്ടി സ്കാര്ലറ്റ് ഈഡന് കീലിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകന് ജൂലിയോ ലോബോയ്ക്കെതിരെ രജിസ്റ്റര് ചെയ്തിരിക്കുന്ന ലൈംഗിക പീഡനക്കേസ് നിലനില്ക്കുന്നതല്ലെന്ന് ഗോവയിലെ കുട്ടികളുടെ കോടതി.
ലോബോ സ്കാര്ലറ്റിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന് മതിയായ തെളിവുകള് ഹാജരാക്കാന് പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. പൊലീസ് ഹാജരാക്കിയ സ്കാര്ലറ്റിന്റെ ഡയറിയിലെ കുറിപ്പുകള് തെളിവുകളായി പരിഗണിക്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇത് മരണക്കുറിപ്പല്ല. മരണം മുന്നില്ക്കണ്ട പെണ്കുട്ടിയുടെ വെറും പ്രസ്താവനകള് മാത്രമാണ് ഡയറിയിലുള്ളത്- കോടതി നിരീക്ഷിച്ചു എന്നാല് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയോടൊപ്പം താമസിച്ചതിന് ലോബോയുടെ പേരില് കേസെടുക്കാന് കോടതി പൊലീസിനോട് നിര്ദ്ദേശിച്ചിട്ടുണ്ട്.
തന്റെ മയക്കുമരുന്ന ഉപയോഗത്തെക്കുറിച്ചും, അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുമെല്ലാം സ്കാര്ലറ്റ് ഡയറിയില് എഴുതിയിരുന്നു. ഇക്കാര്യങ്ങള് മാധ്യമങ്ങള് പുറത്തുവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോവയിലെ അന്ജുന ബീച്ചില് ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില് പതിനഞ്ചുകാരിയായ സ്കാര്ലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications