വീരേന്ദ്രകുമാര്‍ ജനതാദള്‍ എസില്‍ തിരിച്ചെത്തി
ദില്ലി: ജനതാദള് വീരേന്ദ്രകുമാര് വിഭാഗം ദേവഗൗഡയുടെ ജനതാദള് സെക്യുലറില് ലയിച്ചു. വീരേന്ദ്രകുമാറും ദേവഗൗഡയും ദില്ലിയില് നടത്തിയ ചര്ച്ചയ്ക്ക് ശേഷമാണ് ലയന തീരുമാനം പ്രഖ്യാപിച്ചത്.
തീരുമാനം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ഇരുവരും അറിയിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇടഞ്ഞു നിന്ന ജനതാദള് പാര്ട്ടികളെ വീണ്ടും അടുപ്പിയ്ക്കുന്നത്.
ലയിക്കാന് തീരുമാനിച്ച സാഹചര്യത്തില് എംപി വീരേന്ദ്രകുമാറിനെ പാര്ട്ടിയുടെ പാര്ലമെന്ററി പാര്ട്ടി നേതാവാക്കാന് തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ പഴയ പദവികളെല്ലാം നിലനിര്ത്തിക്കൊണ്ടാണ് വീരേന്ദ്ര വിഭാഗം പാര്ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. പാര്ട്ടിയുടെ ദേശീയ നിര്വാഹക സമിതിയില് കേരളത്തില് നിന്നുള്ള കൂടുതല് അംഗങ്ങളെ ഉള്പ്പെടുത്തി വികസിപ്പിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ നിര്വാഹകസമിതിയില് കേരളത്തില് നിന്നും മൂന്ന് അംഗങ്ങളെയാണ് ഉള്പ്പെടുത്തുക . ഇതിന് പുറമെ കേരളത്തില് നിന്നുള്ള അഞ്ച് എംഎല്എമാരെ ഉള്പ്പെടുത്തി നിര്വാഹക സമിതി വികസിപ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്.
കര്ണാടകയില് കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് വേണ്ടി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്ന്നാണ് വീരേന്ദ്രകുമാര് വിഭാഗം പാര്ട്ടി വിട്ടത്.












Click it and Unblock the Notifications