താന്‍ ശ്രീകൃഷ്‌ണന്റെ പിന്‍ഗാമിയാണെന്ന്‌ ലാലു പ്രസാദ്‌
പട്ന: താന് ശ്രീകൃഷ്ണന്റെ പിന്തലമുറക്കാരനാണെന്ന് കേന്ദ്ര റയില് മന്ത്രി ലാലു പ്രസാദ് യാദവ്. ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തുന്ന ദുശ്ശാസനനായി ലാലുവിനെ കാര്ട്ടൂണില് ചിത്രീകരിച്ച എംഎന്എസുകാരുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ലാലു.
ലാലുവിനെ ദുശ്ശാസനനായി അവതരിപ്പിച്ച കാര്ട്ടൂണില് എംഎന്എസ് നേതാവ് രാജ് താക്കറെയെ മറാത്തികളുടെ രക്ഷകനായും അവതരിപ്പിച്ചിട്ടുണ്ട്.
താനും മുലായം സിങ് യാദവും ശ്രീകൃഷ്ണന്റെ പൈതൃകം ഉള്ളവരാണ്. രാജിന് വേണമെങ്കില് മഹാരാഷ്ട്രയിലെ കഴിവുകെട്ട സര്ക്കാറിനെ ദ്രൗപതിയോട് ഉപമിക്കാം. അതിന് അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ പിന്തലമുറക്കാരായ ഞാനും മുലായവും ഒക്കെയുള്ളപ്പോള് രാജ് ഒരിക്കലും കൃഷ്ണനാണെന്ന് അവകാശപ്പെടരുത്- ലാലു പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications