18 രൂപക്ക്‌ പച്ചക്കറി കിറ്റ്‌
തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിയ്ക്കാന് 18 രൂപയ്ക്ക് പച്ചക്കറി കിറ്റുകള് വില്ക്കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന് അറിയിച്ചു.
ഈ മാസം 16 മുതല് പദ്ധതി ആരംഭിയ്ക്കാനാണ് തീരുമാനം. തിരുവനന്തപുരത്തും എറണാകുളത്തും പച്ചക്കറി ചന്തകള് ആരംഭിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പച്ചക്കറി വില വര്ദ്ധനവിനെക്കുറിച്ച് ചര്ച്ച ചെയ്യാന് ചേര്ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
കര്ഷകരില് നിന്ന് നേരിട്ട് പച്ചക്കറി ശേഖരിച്ച് വാഹനങ്ങളില് കൊണ്ടു പോയി വിതരണം ചെയ്യാനാണ് തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളില് വില നിയന്ത്രിയ്ക്കാന് കഴിഞ്ഞില്ലെങ്കില് സര്ക്കാര് വിപണിയില് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications