പുറത്തുപോയവര്‍ പുറത്തുതന്നെ: പിണറായി
ചെറുവത്തൂര്(കാസര്കോട്): പാര്ട്ടി വിട്ട് പുതിയ സംഘടന രൂപീകരിച്ച ഒഞ്ചിയത്തെ വിമതര് കുലംകുത്തികള്തന്നെയാണെന്നും ആരുമായും ചര്ച്ചയ്ക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
തെറ്റിദ്ധാരണകളുടെ പേരില് മാറിനിന്നവര്ക്ക് വിഎസിന്റെ അഭ്യര്ത്ഥന മാനിച്ച് തിരിച്ചുവരാം. കുലംകുത്തികളെ ഉദ്ദേശിച്ചല്ല വി.എസ് അങ്ങനെ പറഞ്ഞത്. കമ്യൂണിസ്റ്റ് പാര്ട്ടിയുടെ പൊതു സമീപനമാണ് വി.എസ്.അവിടെ പറഞ്ഞത്. അല്ലാതെ മാധ്യമങ്ങള് കരുതുന്നതുപോലെ ഒഞ്ചിയത്ത് പാര്ട്ടി വിട്ട് പോയവരുമായുള്ള ചര്ച്ചയല്ല.
തെറ്റിദ്ധരിക്കപ്പെട്ട് മാറിനില്ക്കുന്നവര് ഒഞ്ചിയത്തുണ്ട്. വി.എസ്സിന്റെ അഭ്യര്ഥന മാനിച്ച് സഹകരിക്കാന് തയ്യാറുള്ളവര്ക്ക് തിരിച്ചുവരാം. ഒഞ്ചിയത്ത് പാര്ട്ടിയില് പ്രശ്നമുണ്ടാക്കിയവര് ആരാണെന്ന് കൃത്യമായും അറിയാം. അത്തരക്കാര്ക്ക് തിരിച്ചുവന്ന് പഴയ സ്ഥാനങ്ങളില് ഇരിക്കാമെന്ന ധാരണ വേണ്ട -അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് അസംതൃപ്തരായ ചെറിയൊരു വിഭാഗം സിപിഎം വിട്ടുപോയിട്ടും പാര്ട്ടിയ്ക്ക് യാതൊരു പോറലുമേറ്റിട്ടില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ മുന്നിര്ത്തി സിപിഎം തകര്ച്ച നേരിടുകയാണെന്ന പ്രചരണമാണ് നടക്കുന്നത്. പാര്ട്ടിയെ തകര്ക്കാന് ആര്ക്കും കഴിയില്ല- പിണറായി പറഞ്ഞു.
ചെറുവത്തൂര് ഏരിയാ കമ്മിറ്റി ഓഫീസിനായി പണിയുന്ന എകെജി ഭവന് ശിലാസ്ഥാപനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു പിണറായി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications