തീവ്രവാദം: കണ്ണൂരില്‍ ഒരാള്‍കൂടി പിടിയില്‍
കണ്ണൂര്: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂര് നിര്ച്ചാല് സ്വദേശി നവാസ്(30)ആണ് അറസ്റ്റിലായത്.
ചാല കയ്യോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. തൊരീക്കത്തിന്റെ പ്രവര്ത്തകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദ ബന്ധത്തിന്റെ പേരില് കണ്ണൂരില് നിന്നും അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് നവാസ്
മറ്റു പ്രതികളായ ഫൈസല്, ഫയാസ് എന്നിവരെ തീവ്രവാദ സംഘടനയിലേയ്ക്ക് ആകര്ഷിച്ചതില് നവാസിന് പങ്കുള്ളതായി അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്.
തീവ്രവാദ പ്രവര്ത്തനത്തിനായി ഇയാള് ഒരു വാടകക്കെട്ടിടം ഒരുക്കിയിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ നീര്ച്ചാല് സ്വദേശി നസീറിന് ക്ലാസ് നടത്താന് സൗകര്യമൊരുക്കിക്കൊടുത്തത് ഇയാളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നവാസിനെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില് ഹാജരാക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications