ഫീനിക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി നാസ
ലോസ് ആഞ്ചലസ്: ചൊവ്വാ പര്യവേഷണ പേടകമായ ഫീനിക്സിന്റെ പ്രവര്ത്തനം നിലച്ചതായി നാസ അറിയിച്ചു. കഴിഞ്ഞ നവംബര് രണ്ടിന് ശേഷം ഫീനിക്സില് നിന്നുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതായി ശാസ്ത്രജ്ഞര് വെളിപ്പെടുത്തി.
കടുത്ത പൊടിക്കാറ്റും തണുപ്പും അതിജീവിക്കാനാവാതെയാണ് ഫീനിക്സിന്റെ പ്രവര്ത്തനം നിലച്ചത്. ഒക്ടോബറില്ത്തന്നെ ഫീനിക്സിന്റെ പ്രവര്ത്തനം കുഴപ്പത്തിലാകുന്നതായി നാസയിലെ ശാസ്ത്രജ്ഞര് മനസ്സിലാക്കിയിരുന്നു. ഇത് തടയാന് നടപടികള് സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല.
2007 ആഗസ്റ്റില് ഫ്ളോറിഡ കേപ് കാനവറില് നിന്നാണ് ഫീനിക്സ് വിക്ഷേപിച്ചത്. 68 കോടി കിലോമീറ്റര് സഞ്ചരിച്ച് കഴിഞ്ഞ മെയിലാണ് വാഹനം ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്. വൈകാതെതന്നെ ഫീനിക്സില് നിന്നും ചിത്രങ്ങളും ലഭിച്ചുതുടങ്ങിയിരുന്നു.
ചൊവ്വ ഗ്രഹത്തില് ജലമുണ്ടെന്നും പര്യവേക്ഷണ വാഹനമായ ഫീനിക്സ് അതിനെ 'സ്പര്ശിക്കുകയും രുചിക്കുകയും' ചെയ്തതായി നാസ അവകാശപ്പെട്ടിരുന്നു. ഭാവിയില് മനുഷ്യര് ചൊവ്വയില് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണം കൂടിയാണിതെന്നായിരുന്നു നാസാ സ്പേസ് സയന്സ് മേധാവി എഡ് വെയ്ലര് അന്ന് പറഞ്ഞത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications