ക്രൂഡ്‌ ഓയില്‍ വില 60 ഡോളറില്‍ താഴെ
ലണ്ടന്: അന്താരാഷ്ട്ര വിപണിയില് അസംസ്കൃത എണ്ണയുടെ വിലയില് വീണ്ടും ഇടിവ്. ബാരലിന് അറുപത് ഡോളറില് താഴെയാണ് ക്രൂഡ് ഓയില് വ്യാപാരം പുരോഗമിക്കുന്നത്.
21മാസത്തിനിടയില് ഇതാദ്യമായാണ് വിലയില് ഇത്രയേറെ കുറവ് വരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ആഗോള ഉപഭോഗം കുറയുന്നതും നിക്ഷേപകര് ക്രൂഡ് ഓയില് വാങ്ങുന്നതില് നിന്നും പിന്തിരിയുന്നതുമാണ് വില വീണ്ടും കുറയാന് കാരണമായത്.
വില ബാരലിന് അമ്പത് ഡോളര്വരെ താഴ്ന്നേയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ന്യൂയോര്ക്ക് വിപണിയില് 59 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയെ രൂക്ഷമായി ബാധിക്കുമെന്ന റിപ്പോര്ട്ടുകളാണ് എണ്ണവിപണിയെ പ്രതികൂലമായി ബാധിച്ചത്. എണ്ണ ഉല്പാദനം വീണ്ടും കുറച്ചേയ്ക്കുമെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനായായ ഒപെക് സൂചന നല്കി.
ബന്ധപ്പെട്ടവാര്ത്തകള്
![]()
![]()












Click it and Unblock the Notifications